നിർമ്മിത ബുദ്ധി (Artificial Intelligence), ബിഗ് ഡാറ്റ (Big Data), ഡാറ്റ സയൻസ് (Data Science) എങ്ങിനെയുള്ള ഇമ്പമാർന്ന വാക്കുകൾ നിരന്തരം നാം കേൾക്കാറുണ്ടല്ലോ. അതിലാണ് ഭാവി തൊഴിലുകൾ എന്ന സങ്കല്പത്തിൽ കേരളത്തിലും വെളിയിലുമായി നിരവധി പുതിയ കോഴ്സുകൾ തുടങ്ങുകയും,
നിരവധിയാളുകൾ അതിൽ ചേരുകയും ചെയ്യുന്നുണ്ട്. മഷീൻ ലേണിങ്ങ് എന്നത് നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയുടെ ഒരു പ്രധാന
ഘടകമാണെങ്കിലും മറ്റെന്തോ ആണെന്ന വ്യംഗത്തിലും വാർത്തകൾ പരക്കുന്നുണ്ട്. എല്ലാവർക്കും ചാടി വീഴാനുള്ള ഒന്നാണോ ഇത്, അതോ
രണ്ട് ദശകങ്ങളായി നമ്മൾ കണ്ട ബയോടെക്നോളജി, നാനോടെക്നോളജി ബൂം പോലെ മറ്റൊന്നാവുമോ ഇത്? ഇതിൽ പുതുതായി തുടങ്ങുന്ന കോഴ്സുകൾ
ശാശ്വതമായി തൊഴിലുകളും അവസരങ്ങളും സൃഷ്ടിക്കുന്ന ഒന്നാവുമോ ഈ മേഖല? അതോ പഴയ വീഞ്ഞ് (!) പുതിയ കുപ്പിയിലാക്കി വിളമ്പുകയാണോ?
ഇതിലൊക്കെ എത്ര മാത്രം സാധ്യതകളുണ്ട്, കേൾക്കാൻ സുഖമുള്ള വാക്കുകൾക്കപ്പുറം ഇവയൊക്കെ എന്താണ്, ഇതിൽ തൊഴിൽ ലഭിക്കാൻ വേണ്ട വൈദഗ്ദ്യമെന്ത്, എന്നൊക്കെയറിയാൻ Education21C എന്ന നമ്മുടെ കൂട്ടായ്മ രണ്ടാമത്തെ വെബിനാറുമായി എത്തുന്നു – നവംബർ 21നു, ഇന്ത്യൻ സമയം വൈകിട്ട് 6:30 മുതൽ 8 വരെ. ഇന്ത്യയിലും വിദേശത്തുമായി ഈ മേഖലകളിൽ പഠിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന നാലു പേരടങ്ങിയ ഒരു പാനലാണ് ഇതിൽ സംസാരിക്കുന്നത്. ഇതിൽ പങ്കെടുക്കാനും, പാനലിസ്റ്റുകളോട് ചോദ്യങ്ങൾ ചോദിക്കാനുമുള്ള ലിങ്ക്: https://bit.ly/3n1RcbQ.
ലൈവ് കാസ്റ്റ് നമ്മുടെ യൂട്യൂബ് ( https://www.youtube.com/channel/UCgRlYYBASO_dFey7UYyyv0g ), ഫേസ് ബുക്ക് ( https://www.facebook.com/education21c/ ) ചാനലുകളിലൂടെയായിരിക്കും.
