ലോകം മഹാമാരിയുടെ തരംഗങ്ങൾ നേരിടുകയും, അതിന്റെ ഭാഗമായ ബന്ധനങ്ങളിൽ പെട്ടുഴലുകയും ചെയ്യുമ്പോൾ
നമ്മുടെ പഠനം പ്രധാനമായും ഓൺലൈനായി മാറിക്കഴിഞ്ഞിരിക്കുന്നു. കോവിഡ് കാലം നമ്മെ വിട്ടു പോയാലും
ഓൺലൈൻ പഠനം നമ്മോടൊപ്പം ഉണ്ടാവുമെന്നും, അതിന്റെ സ്വാധീനം ഇനിയങ്ങോട്ട് സമൂഹത്തിലുണ്ടാവുമെന്ന ഒരു വേളയിലാണ് ബ്ലെൻഡഡ് ലേണിങ് എന്ന ആശയവുമായി യുജിസി മുന്നോട്ട് വന്നിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം ഇനി മുതൽ 60:40 എന്ന അനുപാതത്തിൽ ക്ലാസ്സ് മുറികളിലെ പഠനവും, ഓൺലൈൻ പഠനവും മിശ്രണം ചെയ്ത രീതിയിൽ ഇന്ത്യയിലെ പഠനം മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ഒരു കൊൺസെപ്റ്റ് നോട്ട് ആണ് യുജിസി പുറത്തിറക്കിയിരിക്കുന്നത്. അതിലടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് പൊതുജനങ്ങൾക്കും മറ്റ് തല്പര കക്ഷികൾക്കും മറുപടി നൽകാനുള്ള സമയം ജൂൺ 6 ആണ്.
ഓൺലൈൻ പഠന രീതികളെ സംബന്ധിച്ച ആശങ്കകളും മറ്റും കേരളം ചർച്ച ചെയ്യുന്ന വേളയിൽ, പ്രത്യേകിച്ചും ക്ലബ്ബ് ഹൗസ് പോലെയുള്ള നവ മാധ്യമങ്ങളിൽ പ്രധാന ചർച്ചയാവുമ്പോൾ, ഇക്കാര്യത്തിൽ അനുഭവ സമ്പത്തുള്ള പാനലുമായി ഒരു ഓൺലൈൻ ചർച്ചയ്ക്കായി Education21C മുന്നോട്ട് വരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു മാറ്റത്തിനായി ചുവട് വയ്ക്കുന്ന കേരളം ഇതിനെ എങ്ങിനെ നേരിടും? നമുക്കിത് നേട്ടമാണോ കോട്ടമാണോ ഉണ്ടാക്കുക?
നമ്മുടെ നാട്ടിൽ നൂതനമായി വന്ന ഈ ആശയത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യാനുള്ള ഈ വെബിനാർ, യൂടൂബ്, ഫേസ്ബുക്ക് ലൈവ് എന്നീ സങ്കേതങ്ങളിലൂടെ ഇതിൽ പങ്കെടുത്ത് നമുക്ക് ചർച്ച ചെയ്യാം. അനുഭവ സമ്പത്തുള്ള ഈ പാനലിനോട് നിങ്ങൾ രണ്ട് ചോദ്യങ്ങൾ നിങ്ങൾക്ക് ചോദിക്കാനായി ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാം: https://bit.ly/3uh1w2R